നൂറ്റൊന്നംഗസഭയുടെ ”ഹരിതപൂർവ്വം” സസ്യവൽക്കരണ പരിപാടി ഞായറാഴ്ച

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ”ഹരിതപൂർവ്വം” സസ്യവൽക്കരണ പരിപാടി ജുലൈ 3 ഞായറാഴ്ച രാവിലെ 9 മണിക്ക് വാഴച്ചാൽ ഡി എഫ് ഒ ലക്ഷ്മി ആർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ‘മറയുന്ന മഴയ്ക്ക് മരമാണ് മറുപടി’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ കെ. വേണുഗോപാൽ വിഷയം അവതരിപ്പിക്കുന്നു.

ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും സംസ്ഥാന വനം വകുപ്പിൽ നിന്നുള്ള വ്യക്ഷത്തൈകളും കൃഷി വകുപ്പിൽ നിന്നുള്ള പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a comment

Top