ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തിന് ഇരിങ്ങാലക്കുട നഗരസഭ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനത്തിന് ഇരിങ്ങാലക്കുട നഗരസഭയിൽ വൻ മുന്നൊരുക്കങ്ങൾ. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം നഗരസഭയിൽ ശക്തിപ്പെടുത്തുന്നു. ഇതിനായി എല്ലാ വ്യാപാരികളും, പൊതുജനങ്ങളും സഹകരിക്കണമെന്ന് നവരസഭ ആവശ്യപ്പെട്ടു.

2021 ജൂലൈ 28 മുതൽ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപ നിയമാവലി നഗരസഭയിൽ നടപ്പിലാക്കിയിട്ടുള്ളതും, ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് എതിരെ കർശനമായ പിഴ, പ്രോസിക്യൂഷൻ ശിക്ഷാനടപടികൾ എന്നിവ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത്, നഗരസഭാ സെക്രട്ടറി കെ എം മുഹമ്മദ് അനസ് എന്നിവർ അറിയിച്ചു.

ഗാർബേജ് ബാഗ്സ്, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗ്, പ്ലാസ്റ്റിക് ബഡ്ഡിങ്, 500 മില്ലി ലിറ്റർ ശേഷിക്ക് താഴെയുള്ള പെറ്റ് ബോട്ടിലുകൾ, എല്ലാ ഇനം പ്ലാസ്റ്റിക് കാരിബാഗുകൾ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പ്ലേറ്റ് പോലെ ഉപയോഗിക്കുന്ന ഇലകൾ, നഴ്സറികളിൽ ഉപയോഗിക്കുന്ന സ്ലാപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് മേശവിരികൾ, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് പാക്കറ്റുകൾ, തെർമോകോൾ, സെറ്റ് ഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കുപ്പികൾ, അലങ്കാരവസ്തുക്കൾ, പിവിസി ഫ്ലക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ കൊറിയൻ തുണി ബാനറുകൾ,

മെറ്റീരിയൽസ് : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ഡിഷസ്, സ്പൂണുകൾ, സ്ട്രോ സീറ്റർ, ഫോര്‍ക്കുകൾ, പ്ലാസ്റ്റിക് പാക്കറ്റ്, ഇയർ ബഡ്ഡുകൾ, മിഠായികൾ, ഐസ്ക്രീമുകൾ എന്നിവയ്ക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്കറുകൾ എന്നിവയാണ് നിരോധിച്ചിട്ടുള്ളത്.


ബയോമെഡിക്കൽ വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഗാർബേജ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമില്ല.

Leave a comment

Top