സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 93 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

1936 ൽ സ്പെയിനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഭരണകൂട വിമർശകനായ ഹിജിനോ വീടിനോട് ചേർന്നുള്ള അറയിൽ ഒളിവിൽ കഴിയാൻ ആരംഭിക്കുന്നു. നീണ്ട 33 വർഷങ്ങളാണ് ഹിജിനോവിന് ഇങ്ങനെ കഴിയേണ്ടി വന്നത്. നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ സമയം 147 മിനിറ്റ്. പ്രദർശനം വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ.

Leave a comment

Top