സിപിഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആതിരക്കൊരു സ്നേഹവീടൊരുങ്ങുന്നു

ഇരിങ്ങാലക്കുട : സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ആതിരക്കൊരു സ്നേഹവീടൊരുങ്ങുന്നു. നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് നിർവഹിച്ചു.

ഏരിയ സെക്രട്ടറി വി.എ.മനോജ്കുമാർ, ലോക്കൽ സെക്രട്ടറി ആർ.എൽ. ശ്രീലാൽ, ഏരിയാ കമ്മിറ്റി അംഗം എം.ബി. രാജുമാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോൺസൻ, ആർ.എൽ. ജീവൻലാൽ, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, കെ.കെ. ദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയും പായസ മേള സംഘടിപ്പിച്ചും ആദ്യഘട്ടത്തിൽ പണ സമാഹരണം സംഘടിപ്പിച്ചു. വീട് നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികൾ സുമനസ്സുകളിൽ നിന്ന് സംഭാവനയായി സ്വീകരിച്ചായിരിക്കും നിർമ്മാണ പ്രവർത്തനം സംഘടിപ്പിക്കുക. 3 സെൻ്റ് സ്ഥലത്ത് ഇരു നിലകളിലായി 650 sq ft വിസ്താരത്തിലാണ് സ്നേഹവീട് ഒരുങ്ങുന്നത്.

22-ാം പാർട്ടി കോൺഗ്രസ്സിൻറെ ഭാഗമായി തൃശ്ശൂരിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റികൾ കുറഞ്ഞത് ഒരു നിർദ്ധന കുടുംബത്തിനെങ്കിലും ഒരു വീട് നിർമ്മിച്ചു നൽകണമെന്ന് തീരുമാനിച്ചത്.

ആയതിന്റെ ഭാഗമായാണ് പാർട്ടി പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി മാടായിക്കോണം പരേതനായ ആലിങ്ങപ്പറമ്പിൽ ആനന്ദന്റെ മകൾ ആതിരയ്ക്കും, അമ്മ രമയ്ക്കുമായി സ്നേഹവീട് നിർമ്മിച്ചുനൽകാൻ തീരുമാനിച്ചത്.

Leave a comment

Top