ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി വായനാപക്ഷാചരണം : കവയിത്രി റെജില ഷെറിന് ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൌൺ ലൈബ്രറി & റീഡിങ് റൂം വായനാപക്ഷാചരണം 2022 നോടനുബന്ധിച്ച് കവയിത്രി റെജില ഷെറിന്റെ ഖമർ പാടുകയാണ് എന്ന കവിതാസമാഹാരത്തിന്റെ അവതരണവും കവിക്കുള്ള ആദരവും സംഘടിപ്പിച്ചു.

തിരുവനന്തപുരം സാഹിതി ഇന്റർനാഷണൽ മാധവിക്കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതളം പുരസ്കാരം, നവഭാവനയുടെ എ അയ്യപ്പൻ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുള്ള കവിതാസമാഹാരമാണ് റെജില ഷെറിന്റെ ‘ഖമർ പാടുകയാണ്.

വായനശാല പ്രസിഡന്റ് അഡ്വ. ടി കെ രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കവി ശ്രീ രാധാകൃഷ്ണൻ വെട്ടത്ത് കവിത അവതരണം നടത്തുകയും തുടർന്ന് നടന്ന ചർച്ചയിൽ ഖാദർ പട്ടേപ്പാടം, രാജൻ നെല്ലായി, വി എൻ കൃഷ്ണൻ കുട്ടി, റഷീദ് കാറളം, ശ്രീല വി.വി, ടി ഗോപിനാഥൻ, കെ ജി സുബ്രമണ്യൻ, കെ പി സുദർശൻ, ഷെറിൻ അഹമ്മദ് എന്നിവർ പങ്കെടുത്തു

ഗവ. ഗേൾസ് സ്ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്സ് സീനത്ത് ടീച്ചർ ടൌൺ ലൈബ്രറിക്കുവേണ്ടി കവയിത്രിയെ ആദരിക്കുകയും ലൈബ്രറി കൗൺസിലിന്റ സർഗോത്സവം പരിപാടിയിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ചെയ്തു. ടൌൺ ലൈബ്രറി സെക്രട്രറി കെ കെ ചന്ദ്രശേഖരൻ സ്വാഗതവും ജൂല രത്നാകരൻ നന്ദിയും പറഞ്ഞു.

Leave a comment

Top