കുട്ടികളുടെ സ്വന്തം രചനകൾ സ്വീകരിക്കാൻ ‘എൻ്റെ എഴുത്തുപെട്ടി’

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മാ എൽ.പി & യു.പി സ്കൂളിലെ വായന മാസാചരണത്തോടനുബന്ധിച്ച് രവീന്ദ്രനാഥ ടാഗോർ വായനശാലയിലെ ഭാരവാഹികൾ കുട്ടികളുടെ സ്വന്തം രചനകൾ സ്വീകരിക്കുന്നതിനുള്ള ‘എൻ്റെ എഴുത്തുപെട്ടി’ നൽകിയതിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന സഞ്ജയ് എം.എസ് നിർവ്വഹിച്ചു.

ലിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രവീന്ദ്രനാഥ് ടാഗോർ ലൈബ്രറി സെക്രട്ടറി വിനി കെ ആർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a comment

Top