കല്ലേറ്റുംകരയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മൂന്നേക്കാൽ കോടി രൂപയുടെ ഭരണാനുമതിയായതായി മന്ത്രി ഡോ. ആർ. ബിന്ദു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മൂന്നേക്കാൽ കോടി രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.

ആളൂർ പഞ്ചായത്തിൻ്റെ ഹൃദയഭാഗമായ കല്ലേറ്റുംകരയിലാണ് പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഗവ. പോളിടെക്നിക്ക്, വില്ലേജ് ഓഫീസ്, റയിൽവേ സ്‌റ്റേഷൻ, പോസ്റ്റാഫീസ്, വിവിധ ബാങ്കുകൾ, കേരള ഫീഡ്സ് കമ്പനി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്.

ജനങ്ങൾക്ക് തിരക്ക് ഒഴിവാക്കി സാധനങ്ങൾ വാങ്ങുന്നതിനും ട്രെയിൻ യാത്രക്കാർക്ക് വേഗം റെയിൽവേ സ്റ്റേഷനിൽ എത്താനും ഷോപ്പിംഗ് കോംപ്ലക്‌സ് നിലവിൽവരുന്നതോടെ സാധിക്കും. ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വരുന്നതോടെ പൂവണിയാൻ പോകുന്നത്.

ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർവ്വഹണചുമതല പൊതുമരാമത്ത് വകുപ്പിൽ നിന്നും തദ്ദേശ സ്വയഭരണ വകുപ്പിന് കൈമാറി ഉത്തരവായതായും മന്ത്രിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a comment

Top