ബസ് സ്റ്റാൻഡിൽ തെരുവ്നാടകം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രീം പ്രൊജക്റ്റും ക്രൈസ്റ്റ് കോളേജ് സാമൂഹ്യപ്രവർത്തന വിഭാഗവും ചേർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ തെരുവ്നാടകം അവതരിപ്പിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ച ബോധാവത്കരണ പരിപാടിയിൽ ഇരിങ്ങാലക്കുട എക്‌സൈസ് വിമുക്തി കോർഡിനേറ്റർ രാജേന്ദ്രൻ, ഡ്രീം പ്രൊജക്റ്റ്‌ തൃശൂർ ഡിസ്ട്രിക്ട് കോർഡിനേറ്റർ അന്ന പി ബി, ക്രൈസ്റ്റ് കോളേജ് അസി. പ്രൊഫ. സയ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Top