ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ ജനകീയാസൂത്രണം 2022-23 പദ്ധതി രൂപീകരണത്തിന്‍റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.വി ചാർളി അധ്യക്ഷത വഹിച്ചു

ജനകീയ ആസൂത്രണ പ്രസ്ഥാനം 25 വർഷം പിന്നിടുന്ന ഈ ഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭ കഴിഞ്ഞ 25 വർഷത്തെ അനുഭവങ്ങൾ വിശദമായ വിലയിരുത്തലിന് വിധേയമാക്കുകയാണ്. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ നേട്ടങ്ങൾ കൂടുതൽ ബലപ്പെടുത്താനും പോരായ്മകൾ പരിഹരിച്ചും പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നോട്ടു പോകുവാനുള്ള വികസനരേഖയാണ് വികസന സെമിനാറിൽ ചർച്ച ചെയ്തത്.

Leave a comment

Top