ഒരു ദലം ഇൻസ്റ്റഗ്രം എഴുത്തു കൂട്ടായ്മയുടെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി മീറ്റപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഒരു ദലം ഇൻസ്റ്റഗ്രം എഴുത്തു കൂട്ടായ്മയുടെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി മീറ്റപ്പ് സംഘടിപ്പിച്ചു. മീറ്റപ്പ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ കവയിത്രി വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇബ്നു മേലാറ്റൂരിന്‍റെ ആദ്യ കവിതാസമാഹാരം കുളിർതെന്നൽ യുവ കർഷകനായ ശരത് പോത്താനിക്ക് നൽകിക്കൊണ്ട് വിജയരാജമല്ലിക പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഒരുദലം ഫൗണ്ടർ താഹ മജീദ് അധ്യക്ഷനായയിരുന്നു.

കുളിർതെന്നൽ എന്ന പുസ്തകത്തെ രചയിതാവ് പരിചയപ്പെടുത്തി. കേരള ബുക്സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ യുവപ്രതിഭകളായ ശ്രുതി ശരത്, മിഥുഷ മുകേഷ്, കാവ്യാ ഭാസ്കർ എന്നിവർക്ക് വിജയരാജമല്ലിക, വേദ ബുക്സ് & പബ്ലിക്കേഷൻസ് ഡിസൈനർ, എഡിറ്റർ ജിഷ രന്ദീർ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.

ഒരു ദലം ഇൻസ്റ്റഗ്രം എഴുത്തു കൂട്ടായ്മയുടെ മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ട്രാൻസ്ജൻഡർ കവയിത്രിയായ വിജയരാജമല്ലികയെ ആദരിച്ചു. ചടങ്ങിൽ പങ്കെടുത്തവരെ സുൽഫാന റഷീദ്, ജിൽവ ജാൻസൂൺ എന്നിവർ സ്വാഗതം ചെയ്തു.

Leave a comment

Top