നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1 മാർക്കറ്റിംഗ് കിയോസ്‌ക് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ സുലഭമാക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1-ന്‍റെ നേതൃത്വത്തിൽ കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്‌ക് ടൌൺ ഹാളിനു സമീപം പ്രവർത്തനമാരംഭിച്ചു.

ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, ഉൽപാദനശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാർക്കറ്റിംഗ് കിയോസ്കുകൾ ആരംഭിക്കുന്നത്.

കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകരെ കൈപിടിച്ചു ഉയർത്തുവാനും അവരുടെ കൈപ്പുണ്യം ജനങ്ങളിലേക്ക് എത്തിക്കാനും ഇത്തരം വിപണികൾ സഹായിക്കുമെന്നു ഉദ്‌ഘാടക പറഞ്ഞു. സി.ഡി.എസ് 1 ചെയർപേഴ്സൺ പുഷ്പാവതി അധ്യക്ഷത വഹിച്ചു, ചടങ്ങിൽ കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ നിർമ്മൽ മുഖ്യാതിഥിയായിരുന്നു.

കൗൺസിലർ സി.സി ഷിബിൻ ആദ്യ വിൽപ്പന നടത്തി. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എം.വി കൺവീനർ മീനാക്ഷി ജോഷി സ്വാഗതവും, സി.ഡി.എസ് മെമ്പർ സുരഭി നന്ദിയും പറഞ്ഞു.

Leave a comment

Top