ഇംഗ്ലീഷ്‌ പഠനം എളുപ്പമാക്കാൻ സഹായിക്കുന്ന ‘കണക്ട്’ പ്രോജക്ടിന് സി.എം.എസ്സ് എൽ.പി സ്കൂളിൽ തുടക്കമായി

ഇരിങ്ങാലക്കുട : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്‌ പഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന ‘കണക്ട്’ പ്രോജക്ടിന് സി.എം.എസ്സ് എൽ.പി സ്കൂളിൽ തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്‍റെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് . ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പരിപാടികളാണ് സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്നത്.

പുസ്തകവിതരണവും ഇംഗ്ലീഷ് വിഭാഗം പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഉർവ്വരയുടെ ഭാഗമായി നടത്തുന്ന ഗ്രോ ബാഗ് വിതരണവും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി
ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ പി.ടി. ജോർജ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആഷ തോമസ്, സ്കൂൾ പ്രധാനാധ്യാപിക ഷൈജി ആന്റണി, കണക്ട് കോർഡിനേറ്റർമാരായ ഗീത ജേക്കബ്ബ്, അഞ്ജു സൂസൻ ജോർജ്, ഡോ. സി. ജെയിൻ മരിയ, ജയശ്രീ വി. ആർ വിദ്യാർത്ഥി പ്രതിനിധികളായ ഹെന്നാ ജോൺസൺ, സാന്ദ്ര ആർ മേനോൻ എന്നിവർ സംസാരിച്ചു.

Leave a comment

Top