വാതിൽപ്പടി സേവനം : ഇരിങ്ങാലക്കുട നഗരസഭയിൽ ദിദ്വിന ശില്പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള ശില്പശാല നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു. ജൂൺ 29, 30 തിയതികളിലായി ‘കില’യുടെ നേതൃത്വത്തിൾ നടക്കുന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൻ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വാതിൽപ്പടി സേവന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ചു സേവനങ്ങളാണ് വാതിൽപ്പടി സേവനത്തിലൂടെ ലഭ്യമാകുകയെങ്കിലും സമീപ ഭാവിയിൽ ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ സി.സി ഷിബിൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത്, അഡ്വ. കെ.ആർ. വിജയ, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. കില ഫാക്കൽ അംഗങ്ങളായ വി.എസ് ഉണ്ണികൃഷ്ണൻ, വി.ഭാസുരാംഗൻ, ഹരി ഇരിങ്ങാലക്കുട, റഷീദ് കാറളം, പ്രിയ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.

Leave a comment

Top