വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നൽകി ഇരിങ്ങാലക്കുടയിൽ കോടികളുടെ തട്ടിപ്പ്, രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

ഇരിങ്ങാലക്കുട : വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നൽകി എമിഗ്രോ എഡ്യൂക്കേഷൻ കൺസൾട്ടന്റ് എന്ന സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസിൽ പരാതി. ഇതുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഓ കുന്നംകുളം സ്വദേശി കിടങ്ങാടൻ വീട്ടിൽ മിജോ കെ മോഹൻ, ജനറൽ മാനേജർ ഇരിങ്ങാലക്കുട ചക്കാലക്കൽ സുമേഷ് ആന്റണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കുസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഗ്രൂപ്പ് ഡയറക്ടർ ആസിഫ് മുഹമ്മദ്ന് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

തട്ടിപ്പിന്റെ കഥകൾ അറിഞ്ഞതോടെ പലരും പോലീസ് സ്റ്റേഷനുമായി ബന്ധപെടുന്നുണ്ട്. പലരിൽനിന്നും ആദ്യഗഡുവായി രണ്ടു ലക്ഷം രൂപയാണ് ബാങ്ക് ട്രാൻസ്ഫർ ആയി വാങ്ങിയിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനത്തിൽ നിന്നും തൃപ്തികരമല്ലാത്ത മറുപടികൾ ലഭിച്ചു തുടങ്ങിയതോടെയാണ് പലരിലും സംശയങ്ങൾ ഉടലെടുത്തത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കേരളത്തിലെ പല ജില്ലകളിലിൽ നിന്നുമുള്ള ഉദ്യാഗാർത്ഥികൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇപ്പോൾ അഞ്ചു പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ എടുത്തുവരുന്നത്. ചൊവാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപം എമിഗ്രോ സൂപ്പർമാർക്കറ്റിനു മുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പോലീസ് എത്തിയത്.

Leave a comment

Top