

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വജനപക്ഷപാത വികസന വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു.
കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസിന്റെ അധ്യക്ഷതയിൽ കൂടിയ ധർണയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഇഎൽ ജോസ് സ്വാഗതം പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനി ആന്റണി. ധീരജ് തേറാട്ടിൽ. എ എ ഡൊമിനി, ബെറ്റി ജോസ്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷെറിൻ തേർമഠം,മെമ്പർമായ ആംബുജ രാജൻ, സ്വപ്ന ജോർജ് കാക്കശ്ശേരി, മോളി പിയൂസ്,സി. എൽ ജോയ്,എ പി വിൽസൺ,അമീർ തൊപ്പിയിൽ, ബദ്ദറുദീൻ വലിയകത്ത്,സനു നെടുമ്പുര, എന്നിവർ സംസാരിച്ചു.
Leave a comment