ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഫയൽ അദാലത്ത് നടത്തി

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ഫയൽ അദാലത്ത് നടത്തി. തീർപ്പാക്കാനുണ്ടായിരുന്ന 45 ഫയലുകളിൽ 12 ഫയലുകളിൽ നടപടി പൂർത്തീകരിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്ജ് ജസ്റ്റിൻ തോമാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

ബാക്കിയുള്ള ഫയലുകൾ മേൽ ഓഫീസുമായി ബന്ധപ്പെട്ട് തീർക്കാനുളളതാണ്. ജില്ലയിൽ ഏറ്റവും കുറവ് ഫയലുകൾ പെൻറിങ്ങ് ഉണ്ടായിരുന്നത് ഈ ഉപജില്ലയിലാണ്. അധ്യാപകർ, അനധ്യാപകർ, മാനേജർമാർ, പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.സി. നിഷ അധ്യക്ഷത വഹിച്ചു.

സീനിയർ സൂപ്രണ്ട് എസ്. സിംപിൾ വിഷയാവതരണം നടത്തി. നൂൺമീൽ ഓഫീസർ കെ.എസ്. ഉപജില്ല എച്ച്.എം. ഫോറം കൺവീനർ റാണി ജോൺ, ബ്ളോക്ക് സി.ആർ.സി കോർഡിനേറ്റർ ടി.ആർ. അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മഹേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ടി.കെ.സുരേഷ് നന്ദി പറഞ്ഞു.

Leave a comment

Top