എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധറാലിയും പ്രതിജ്ഞയും നടത്തി

എടതിരിഞ്ഞി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എടതിരിഞ്ഞി, എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധറാലിയും പ്രതിജ്ഞയും നടത്തി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാന അധ്യാപിക സി പി സ്മിത സ്വാഗതം പറഞ്ഞു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, പി.ടി.എ പ്രസിഡൻറ് സി.എസ്. സുധൻ, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ അനധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി, സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് എന്നിവർ സംയുക്തമായി പരിപാടിക്ക് നേതൃത്വം നൽകി, റാലി സ്കൂൾ അങ്കണം മുതൽ പടിയൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം വരെ നീണ്ടുനിന്നു. സ്കൂളിൽ തിരിച്ചെത്തിയതിനു ശേഷം പ്രധാനാധ്യാപിക വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അവർ അത് ഏറ്റു ചൊല്ലികൊണ്ട് ലഹരി വിരുദ്ധദിന പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു.

Leave a comment

Top