കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സാറ്റാഫ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഹയർ സെക്കന്ററിയിലെ അനദ്ധ്യാപക നിയമനം സംബന്ധിച്ച് സർക്കാറിന്റെ വഞ്ചനാപരമായ ഉത്തരവിനെതിരെ കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സാറ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

സിവിൽ സ്റ്റേഷനിലിനു മുമ്പിൽ നടന്ന ധർണ കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സാറ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് വി.ഐ ജോയ് ഉദ്‌ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് സജിൻ ആർ കൃഷ്ണൻ, ജില്ലാ സെക്രട്ടറി ബാബു പി.ആർ, ബിജു പറപ്പുക്കര, അജിത്ത്കുമാർ, മുൻ പ്രസിഡന്റ്മാരയ എ.സി സുരേഷ്, ടി പി ആൻറ്റു, എം.കെ. ഉത്തമൻ എന്നിവർ പങ്കെടുത്തു.

Leave a comment

Top