

ഇരിങ്ങാലക്കുട : കൂടിയാട്ടം ആചാര്യന് വേണുജി ജൂലൈ 1 ന് എഴുപത്തി ഏഴാം പിറന്നാള്‍ ആഘോഷിക്കുന്നത് തന്റെ ആയുഷ്ക്കാല സംഭാവനയായ മുദ്ര എന്ന ഗ്രന്ഥം സഹൃദയര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു കൊണ്ട്. കേരളീയ സ്ത്രീയനൃത്ത്യനാട്യകലകളായ കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം ഇവയിലെ കൈമുദ്രകള്‍ സ്വന്തമായി ആവിഷ്ക്കരിച്ച ഒരു ആലേഖന (നൊട്ടേഷന്‍) സമ്പ്രദായത്തില്‍
രേഖപ്പെടുത്തിക്കൊണ്ടാണ് തന്റെ ആലേഖന സംരംഭം വേണുജി ആരംഭിക്കുന്നത്.
1968-ല്‍ ഈ ആലേഖനസമ്പ്രദായത്തിന്റെ ഒരു രൂപരേഖ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരിക എഴുതി നല്‍കിയത് എന്‍.വി. കൃഷ്ണവാര്യര്‍ ആയിരുന്നു. തുടര്‍ന്ന് 1977-ല്‍ ‘കഥകളിയിലെ കൈമുദ്രകള്‍’ എന്ന ഗ്രന്ഥം കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരിക രചിച്ചത് ലോകപ്ര
ശസ്ത നൃത്ത കലാപണ്ഡിത ഡോ. കപിലാ വാത്സ്യായനായിരുന്നു. പ്രസ്തുത ഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി. തുടര്‍ന്ന് മോഹിനിയാട്ടത്തിലേയും, കൂടിയാട്ടത്തിലേയും മുദ്രകള്‍ രേഖപ്പെടുത്തിയിട്ടുളള 9 പതിപ്പുകള്‍ കൂടി പ്രസിദ്ധീകരിക്കുകയുണ്ടായി.
പ്രതീകാത്മക ചിഹ്നങ്ങോളോടു കൂടിയ തന്റെ ആലേഖനസമ്പ്രദായം പരിശോധിപ്പിക്കുവാന്‍ ഇരിപത്തി മൂന്നാം വയസ്സില്‍ മഹാനായ ചിത്രകാരന് കെ. സി. എസ്. പണിക്കരെ കണ്ടതും അദ്ദേഹം നല്കിയ ഉപദേശങ്ങളും കലാജീവിതത്തില്‍ വഴിത്തിരിവായിരുന്നുവെന്ന് വേണുജി ഓര്‍മ്മിക്കുന്നു. ഇതുവരെ രേഖപ്പെടുത്തുവാന്‍ കഴിഞ്ഞ 1341 കൈമുദ്രകളുടെ ബൃഹത് ശേഖരത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഇപ്പോള്‍ അച്ചടിയിലുളളത്.
1986-ല്‍ അമേരിക്കയില്‍ നടന്ന ഡാന്‍സ് നൊട്ടേഷന്‍ നാനൂറ് വര്‍ഷം എന്ന പ്രദര്‍ശനത്തില്‍ ലോകത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുളള 55 പേരില്‍ ഒരാളായി വേണുജിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വരുന്ന ജൂലൈ 1-ാം തിയതി തന്റെ ജന്മദിനത്തില് വേണുജി ഈ ഗ്രന്ഥത്തെക്കുറിച്ച് ഇരിങ്ങാലക്കുട നടനകൈരളിയില്‍ നിന്നും ഓണ്‍ലൈന്‍ സൂം മാധ്യമത്തില്‍ അവതരിപ്പിക്കുന്നു.
പ്രശസ്ത കലാനിരൂപകന് വിനോദ് ഗോപാലകൃഷ്ണന് വേണുജിയുടെ നൊട്ടേഷന്‍ സമ്പ്രദായത്തിന്റെ സവിശേഷതകളെക്കുറിച്ച് സംസാരിക്കുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര് natanakairali@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക
