മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പന്റെ തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

മാപ്രാണം : സെപ്റ്റംബർ 13, 14 തിയ്യതികളിൽ ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് തിരുനാൾ കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം നിർവഹിച്ചു . തീർത്ഥാടന കേന്ദ്രം റെക്ടറും, വികാരിയുമായ റവ. ഫാദർ ജോയ് കടമ്പാട്ട് അദ്ധ്യക്ഷത വഹിക്കുകയും തിരുനാളിന്റെ പ്രാധാന്യം വിവരിക്കുകയും ചെയ്തു.

അസിസ്റ്റന്റ് വികാരി ഫാ. സ്റ്റേൺ കൊടിയൻ, മദർ സുപ്പീരിയർ സി. ടോംസി എന്നിവർ സന്നിഹിതരായിരുന്നു. തിരുനാൾ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോസഫ് കാച്ചപ്പിള്ളി സ്വാഗതവും, തീർത്ഥാന കേന്ദ്രം ട്രസ്റ്റി ഡേവീസ് കള്ളാപറമ്പിൽ നന്ദിയും പറഞ്ഞു. തിരുനാൾ കമ്മിറ്റി കൺവീണർമാരും അംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top