കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിന്‍റെ ഹൃദയമാണ് ഇരിങ്ങാലക്കുടയെന്ന് പത്മശ്രീ പെരുവനം കുട്ടൻ മാരാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 10 ദിവസം നീണ്ടു നിന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സമാപന സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിന്‍റെ ഹൃദയമാണ് ഇരിങ്ങാലക്കുടയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യാതിഥിയായി മുൻ നഗരസഭ ചെയർമാനും ഐ.ടി.യു ബാങ്ക് ചെയർമാനുമായ എം.പി. ജാക്സൺ, കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിന് നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും വൈസ് ചെയർമാൻ ടി.വി. ചാർളി സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ വെച്ച് മാവച്ചൻ എന്ന ഫാ. ജോയ് പീണിക്കപറമ്പിൽ, കാർട്ടൂണിസ്റ്റ് മോഹൻദാസ് , കൃഷി വകുപ്പ് എ.ഡി.എ മിനി എന്നിവരെയും കഴിഞ്ഞ കോവിഡ് കാലത്ത് സേവനം ചെയ്ത ഉദ്യോഗസ്ഥർ, സംഗമ സാഹിതി പ്രവർത്തകർ , കലാപരിപാടികൾ അവതരിപ്പിച്ചവർ എന്നിവരെയും ആദരിച്ചു.

ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെയ്സൺ പാറേയ്ക്കാടൻ, പി. ആർ. സ്റ്റാൻലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ പി.ടി. ജോർജ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, സ്റ്റേജ് കമ്മിറ്റി ചെയർമാൻ അൽഫോൻസ തോമസ്, ട്രാൻസ്പോർട്ടേഷൻ കമ്മിററി ചെയർമാൻ അമ്പിളി ജയൻ, എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ,നാടൻ വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകൾ അണിയിച്ചൊരുക്കിയിരുന്നു.

Leave a comment

Top