

ഊരകം : ലഹരി അത് വേണ്ട ബ്രോ സന്ദേശവുമായി ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ സി.എൽ.സിയും മതബോധന യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി. വികാരി ഫാ.ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിൻ പീറ്റർ അധ്യക്ഷത വഹിച്ചു.
ഡിഡിപി കോൺവെന്റ് സുപീരിയർ മദർ ഹെലെന, പ്രധാനാധ്യാപകൻ ജോസ് അച്ചങ്ങാടൻ, ആനിമേറ്റർ തോമസ് തത്തംപിള്ളി, പിടിഎ പ്രസിഡന്റ് പി.പി. ജോൺസൺ, കൈക്കാരന്മാരായ പി.എം. ആന്റോ, കെ.പി. പിയൂസ്, പി എൽ ജോസ്, ഭാരവാഹികളായ ഹെന്ന റോസ് ജോൺസൺ, എഡ്വിൻ നിക്സൺ, റിജിൻ, റോബർട്ട് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് പൊതുസമ്മേളനം, ലഹരി വിരുദ്ധ സന്ദേശ റാലി, ഫ്ലാഷ്മോബ് എന്നിവയും സംഘടിപ്പിച്ചു.

Leave a comment