ആറാട്ടുപുഴയില്‍ കുളിക്കാനിറങ്ങിയ തൊട്ടിപ്പാള്‍ സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൊട്ടിപ്പാള്‍ : ആറാട്ടുപുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൊട്ടിപ്പാള്‍ വിളക്കത്തല സുരേഷിന്റെ മകന്‍ ഗൗതം (13) ആണ്‌ മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. പുഴയില്‍ കാല്‍കഴുകുന്നതിനിടെ ഗൗതവും കൂടെയുണ്ടായിരുന്ന അഭിഷേകും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഗൗതം മുങ്ങിതാഴ്ന്നു. പുതുക്കാട് നിന്നും അഗ്നിരക്ഷസേനയുടെ സ്‌കൂബാ ടീം എത്തി പുഴയില്‍ ഒന്നരമണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പറപ്പൂക്കര സെന്റ് ജോണ്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗൗതം.

Leave a comment

Top