സി.പി.ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ തീപിടുത്തം ഒഴിവായി

കാട്ടൂർ : രാത്രി സമ്മേളന പോസ്റ്റർ ഒട്ടിക്കുന്നതിനിടെ ശ്രദ്ധയിൽപെട്ട സമീപത്തെ കടയിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നും ആളിപടർന്ന തീ സി.പി.ഐ കാട്ടൂർ ലോക്കൽ ലോക്കൽ കമ്മിറ്റി നേതാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ അണച്ചു.

കാട്ടൂർ ഹൈസ്കൂൾ ജംഗ്ഷനടുത്തുള്ള ലീ ടൈലേഴ്‌സിൽ ഇലക്ട്രിക് ആയേൺ ബോക്സിൽ നിന്നുണ്ടായ ഷോർട്ട്സർക്യൂട്ടിൽ നിന്നും തീ ആളിപടരുകയായിരുന്നു, രാത്രി പത്തുമണിയോടടുത്ത് സമ്മേളന പോസ്റ്റർ ഒട്ടിക്കുന്നതിനിടെ മഴ പെയ്തതിനാൽ ജംഗ്ഷനിലുള്ള ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു സിപിഐ കാട്ടൂർ ലോക്കൽ ലോക്കൽ കമ്മിറ്റി നേതാക്കളായ സന്ദീപ്, നജിൻ എന്നിവർ.

കടയുടമ എത്താൻ കാത്ത്നിൽക്കാതെ സ്ഥാപനത്തിന് മുന്നിലെ ഗ്ലാസ്‌ ഫിറ്റിങ് തകർത്ത് തീ അണക്കുകയായിരുന്നു. ഉടനെ പോലീസിൽ വിവരമറിയീച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി യും, അഗ്നിരക്ഷാസേനയും സ്ഥലതെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. ആളപായമോ, മറ്റു നാശനഷ്ടങ്ങളോ ഇല്ലാതെ അപകടം ഒഴിവാക്കുന്നതിന് സഹായിച്ച സി.പി.ഐ കാട്ടൂർ ലോക്കൽ കമ്മിറ്റി നേതാക്കളോട് കടയുടമ നന്ദി രേഖപ്പെടുത്തി.

Leave a comment

Top