കരുവന്നൂർ ബാങ്ക് തട്ടിപ്പ് – ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ്

കരുവന്നൂർ : സി.പി.എം ഭരിച്ചിരുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ കുടിശ്ശിക ഇനത്തിൽ ബാങ്കിന് പിരിഞ്ഞ് കിട്ടിയ 39 കോടി രൂപയിൽ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുത്തതിൻ്റെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് ബാങ്ക് ഒരു ധവളപത്രം പുറത്തിറക്കണമെന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

പിരിഞ്ഞ് കിട്ടിയ തുക മുൻകാല സീനിയോറട്ടറിയുടെ ‘അടിസ്ഥാനത്തിലോ അടിയന്തിര ആവശ്യങ്ങൾക്കോ അതോ സി.പി.എം അനുഭാവികൾക്ക് മാത്രമായി കൊടുത്തുവോ അതോ കമ്മീഷൻ വ്യവസ്ഥയിൽ സി.പി.എം നേതാക്കളായ ബാങ്ക് ഉദ്യോഗസ്ഥർ വേണ്ടപ്പെട്ടവർക്ക് നൽകിയോ എന്ന് അറിയുന്നതിന് ധവളപത്രം പുറത്ത് ഇറക്കിയേ മതിയാവൂ എന്നും കോൺഗ്രസ് .

കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കും എന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി നിറുത്തിയിരുന്ന കോൺഗ്രസ്സിൻ്റെ സമരം’ അതിൻ്റെ രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിച്ച് കരുവന്നൂർ ബാങ്കിൻ്റെ ഹെഡ് ഓഫീസിന് മുൻപിൽ സത്യാഗ്രഹ സമരം നടത്തി നിക്ഷേപകർക്ക് അവരുടെ മുഴുവൻ പണം തിരികെ നൽകുന്നതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുക അഴിമതിക്കാരായ മുഴുവൻ സി.പി.എം നേതാക്കളേയും അറസ്റ്റ് ചെയ്യുക, നിക്ഷേപം തിരികെ നൽക്കുന്നതിലെ പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സത്യാഗ്രഹ സമരം മുൻ കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാക്ഷണം നടത്തി. ഡി ഡി ഡി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുളി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻണ്ട് ടി വി ചാർളി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സത്യൻ നാട്ടുവള്ളി, പി ചന്ദ്രശേഖരൻ,
എം ആർ ഷാജു, കെ കെ അബ്ദുള്ള കുട്ടി, പി എൻ സുരേഷ്, കെ എൻ ഉണ്ണികൃഷ്ണൻ, കെ സി ജെയിംസ്, കെ ബി ശ്രീധരൻ, ടി എ പോൾ, പി എ ഷഹീർ, റെയ്ഹാൻ ഷെഹീർ, നിഷ അജയൻ, സന്തോഷ് വില്ലടം, സിന്ധു അജയൻ, സന്തോഷ് മുതുപറമ്പിൽ, കെ രഘുനാഥ്, ടി വി ബിജോയ്, പ്രദീപ് താഴത്തുവീട്ടിൽ, ചിന്ത ധർമ്മരാജൻ, ഷാർവിഎൻ ഓ, ലോറൻസ് ചുമ്മാർ, ടി ഓ ഫ്ലോറൻ എന്നിവർ നേതൃത്വം നൽകി.

സമാപന സമ്മേളനം സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു, ഡി ഡി സി ജനറൽ സെക്രട്ടറി സോമൻ ചിറ്റേത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. സത്യാഗ്രഹത്തിൽ കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

Leave a comment

Top