ഞാറ്റുവേല മഹോത്സവത്തിൽ കോവിഡ് പോരാളികളെ ആദരിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ഒമ്പതാം ദിവസം കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ആശ വർക്കേഴ്സിനും ആർ.ആർ.ടി അംഗങ്ങൾക്കും ആദരം നൽകുന്ന ചടങ്ങ് ചാലക്കുടി എം.എൽ.എ. സനീഷ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.ആർ. ഷാജു സ്വാഗതവും കൗൺസിലർ എം.എസ്. സഞ്ജയ് നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ വൈസ് ചെയർമാൻ ടി.വി. ചാർളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെയ്സൺ പാറേയ്ക്കാടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ പി.ടി. ജോർജ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, , മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ,നാടൻ വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.

10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 4 മണിക്ക് കൃഷി സംബന്ധമായ സെമിനാറുകൾ, 6 മണി മുതൽ കലാപരിപാടികൾ

Leave a comment

Top