ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായന വാരാചരണത്തിന്‍റെ സമാപനം നടന്നു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായന വാരാചരണത്തിന്‍റെ സമാപനം കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

കയ്യെഴുത്ത് മത്സരം, വായന മത്സരം ആക്‌ഷൻ സോങ്ങ്, കഥാവതരണം, ഉപന്യാസരചന, കഥാ രചന, കവിതാ രചന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക, പ്രസംഗം, ക്വിസ്, എന്നിങ്ങനെ, മൂന്നു ഭാഷകളിലായി നടത്തിയ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടന്നു.

എസ്.എൻ. ഇ.എസ് പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു , വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ, മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , മലയാളം വിഭാഗം മേധാവി കെ.സി. ബീന, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രേമലത മനോജ്, ഹിന്ദി വിഭാഗം മേധാവി ശാരിക ജയരാജ് , കബനി ദാസ് എന്നിവർ സംസാരിച്ചു.

വായനയുമായ ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

Leave a comment

Top