

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗവും തന്ത്രി പ്രതിനിധിയുമായ താണിശ്ശേരി നെടുമ്പിള്ളി തരണനെല്ലൂർ മനയിലെ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. ഇദ്ദേഹം തിരുവനന്തപുരം ശ്രീ പദമനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിനിധിയുമാണ്. മൂന്ന് തവണ കൂടൽമാണിക്യം മാനേജിങ്ങ് കമ്മിറ്റി അംഗമായിരുന്നു.
കുറെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം, സംസ്കാരം ജൂൺ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് താണിശ്ശേരിയിലെ വസതിയിൽ.
ഭാര്യ പ്രസ്സന, മക്കൾ പ്രമോദ് ( കാരൂർ വൈശ്യ ബാങ്ക്), ശ്രീദേവി ( സൗത്ത് ആഫ്രിക്ക )
Leave a comment