
ഇരിങ്ങാലക്കുട : ഗവ. ഗേള്‍സ് എല്‍.പി സ്കൂളിലെ വായനാവാരത്തോടനുബന്ധിച്ചുള്ള പുസ്തകപ്രദര്ശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സി നിഷ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളുടെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാന്‍ വിദ്യാലയം സംഘടിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഭിനന്ദിച്ചു.
ലൈബ്രറി സന്ദര്‍ശനം, നാട്ടിലെ പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങൾ, കവിതകളുടെ ദൃശ്യാവിഷ്ക്കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളും വായനാവാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂൾ ഹെഡ്മിസ്ട്രസ് അസീന പി,ബി, അധ്യാപകരായ ബീന, ഹിനിഷ, സമിത തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.
Leave a comment