
പുല്ലൂർ : ‘മാറുന്ന പരിസ്ഥിതി, മാറേണ്ട മനഃസ്ഥിതി’ വിഷയത്തൽ ഊരകം സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന സംവാദ സായാഹ്നം ഞായറാഴ്ച വൈകീട്ട് ആറിന് സ്റ്റാർ നഗറിൽ നടക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
സ്റ്റാർ ക്ലബ് പ്രസിഡണ്ട് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ.ആർ. ജയൻ വിഷയാവതരണം നടത്തുമെന്ന് ഭാരവാഹികളായ ടി.സി. സുരേഷ്, ടോജോ തൊമ്മന, പി.ആർ.ജോൺ, ജെയിംസ് പോൾ എന്നിവർ അറിയിച്ചു.
Leave a comment