

ഇരിങ്ങാലക്കുട : ആഗോളതാപനവും പരിസ്ഥിതിയും, നമുക്കുള്ള പങ്ക് എന്ന വിഷയത്തിൽ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായുള്ള വേദിയിൽ പ്രഭാഷണവും സംവാദവും നടന്നു. രാധാകൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. റഷീദ് കാറളം മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യനിർമ്മിതമായ ആഗോളതാപനാവസ്ഥയെ ശാസ്ത്രവീക്ഷണത്തോടെ ഗൗരവപൂർവം കാണുന്നില്ലെങ്കിൽ പ്രകൃതിയെയും സമൂഹത്തെയും ക്രൂരമായി ഇല്ലായ്മ ചെയ്യാൻ കൂട്ടുനിൽക്കുന്നവരായി നാം മാറുന്നവരാകുമെന്ന് വരും തലമുറ വിധിയെഴുതുമെന്നതിൽ സംശയമില്ലെന്ന് പ്രഭാഷണത്തിൽ റഷീദ് കാറളം അഭിപ്രായപ്പെട്ടു.
ഫ്രൊ. സാവിത്രി ലക്ഷ്മണൻ, രാധാകൃഷ്ണൻ വെട്ടത്ത്, വി വി ശ്രീല, ദീപ ആന്റണി, പി.ബി അസീന, എ.ടി. നിരൂപ്, ജോസ് മഞ്ഞില എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
Leave a comment