ബ്രിട്ടീഷ് ചിത്രമായ ” ദി ഫാദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : അക്കാദമി പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രമായ ” ദി ഫാദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

മറവി രോഗം ബാധിച്ച 83 കാരനായ വയോവ്യദ്ധനെ പരിചരിക്കാൻ മകൾ എത്തുന്ന രംഗങ്ങളോടെയാണ് 97 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. ആൻ്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.

Leave a comment

Top