ഗൂഗിള്‍ ഐ.ഒ. മീറ്റ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍, കേരളത്തില്‍ ഐ.ഒ. മീറ്റ് നടക്കുന്ന ഏക കോളേജ്

ആളൂർ : ആധുനിക സാങ്കേതിക വിദ്യയും ആന്‍ഡ്രോയിഡ് ഡവലപ്പ്മെന്റും ലോകത്തെ പരിചയപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ഗൂഗിള്‍ നടത്തുന്ന ഐ.ഒ. മീറ്റ് ( Google I/O Extended ) കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 8.45 നാണ് മീറ്റ് തുടങ്ങുക. കേരളത്തില്‍ ഐ.ഒ. മീറ്റ് നടക്കുന്ന ഏക കോളേജാണ് സഹൃദയ.

ആന്‍ഡ്രോയിഡ് ഡവലപ്പ്മെന്റിന്‍റെ വളര്‍ച്ചയാണ് ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ.ഒ. മീറ്റിലെ പ്രധാന പ്രതിപാദ്യ വിഷയം. ഗൂഗിള്‍, ടി.സി.എസ്, വിപ്രൊ തുടങ്ങി പ്രമുഖ കമ്പനികളിലെ വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ ക്ലാസുകളില്‍ നേരിട്ട് പങ്കെടുക്കാനും അവരുമായി ചര്‍ച്ചകള്‍ക്കും സംവാദത്തിനും മീറ്റില്‍ സാധിക്കുന്നു.

ഗൂഗിള്‍ ഡവലപ്പേഴ്സ് ഗ്രൂപ്പ്, ആന്‍ഡ്രോയിഡ് എഡ്യൂക്കേറ്റര്‍ കമ്മ്യൂണിറ്റി തുടങ്ങി വിവിധ ക്ലബ്ബുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങളും സഹായവും ഗൂഗിള്‍ ഐ.ഒ. മീറ്റിലൂടെ ലഭിക്കും. ഗൂബാര്‍ കമ്പനി സി.ഇ.ഒ. യും ഗൂഗിള്‍ ഡെവലപ്പര്‍ എക്സ്പേര്‍ട്ടുമായ നേറ്റ് എബല്‍, ഗൂഗിള്‍ പ്രോഗ്രാം മാനേജര്‍ എം. ലളിത് സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഡവലപ്പേഴ്സും ഓണ്‍ലൈനില്‍ സംവദിക്കും.

ഗൂഗിള്‍ ഡവലപ്പേഴ്സ്,ഗൂഗിള്‍ ആന്‍ഡ്രോയിഡ് എജ്യൂക്കേറ്റേഴ്സ്,ടി.സി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് സഹൃദയ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഈ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നും സോഫ്റ്റവെയര്‍ കമ്പനികളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട 150 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. Website: io.sahrdaya.ac.in

Leave a comment

Top