മികവ് തെളിയിച്ച ഭിന്നശേഷിക്കാരെ ആദരിച്ച് ഞാറ്റുവേല മഹോത്സവം

ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ഏഴാം ദിവസം വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർക്ക് ആദരിച്ച് “ആദരസംഗമം” നടത്തി. സംഗമം എൻ.ഐ.പി.എം.ആർ. ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ വിജേഷ്, ജെറിൻ ജോയ്, ജോസഫ് ബേബി, വന്ദന പി.വി., ദേവിക പ്രതാപൻ, അലക്സ്, അനക്സ്, ഘനശ്യാം ആർ., മുഹമ്മദ് മഹഫൂസ്, അനന്തു എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർളി, സ്വീകരണ കമ്മിറ്റി ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, റിഫ്രഷ്മെന്‍റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളി പുറത്ത്, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ പി.ടി. ജോർജ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൗൺസിലർ സിജു യോഹന്നാൻ സ്വാഗതവും കൗൺസിലർ അമ്പിളി ജയൻ നന്ദിയും രേഖപ്പെടുത്തി.

മഹോൽസവ വേദിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 1500 കിലോ ഭാരമുള്ള പോത്തും വെളുത്ത പോത്തിൻ കിടാവും ആകർഷകമായ ഒരു കാഴ്ചയാണ്. ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ,നാടൻ വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.

10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 4 മണിക്ക് കൃഷി സംബന്ധമായ സെമിനാറുകൾ, 6 മണി മുതൽ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

ചടങ്ങിൽ കൗൺസിലർമാർ , ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ , സന്നദ്ധ സംഘടനാ പ്രതിനിധികൾ, എസ്.പി.സി.സ്റ്റുഡന്റസ് വളണ്ടിയർമാർ , ഐ.സി.ഡി.എസ്. പ്രതിനിധികൾ, ആശ വർക്കർമാർ , ഹരിത കർമ്മ സേനാംഗങ്ങൾ, ക്ലബ്ബ് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.

Leave a comment

Top