കുട്ടംകുളം സമരത്തിന്‍റെ 76-ാം വാര്‍ഷികം ആചരിച്ച് സി.പി.ഐ.

ഇരിങ്ങാലക്കുട: അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്‍റെ 76-ാം വാര്‍ഷികം സി.പി.ഐ. മണ്ഡലം സമ്മേളനത്തിന്‍റെ പതാകദിനമായി ആചരിച്ചു. കുട്ടംകുളം പരിസരത്ത് സി.പി.ഐ. ജില്ലാ എക്സി. അംഗം ടി.കെ. സുധീഷ് പതാക ഉയര്‍ത്തി.

മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു .കെ.സി. ബിജു, കെ.എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു. കെ.വി. രാമകൃഷ്ണന്‍, കെ. കേശവന്‍, അനിത രാധാകൃഷ്ണന്‍, ശോഭന മനോജ്, വി.ആര്‍. രമേഷ്, കെ.എസ്. ബെെജു, ടി.വി. വിബിന്‍, മിഥുന്‍ പി.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 125 കേന്ദ്രങ്ങളിലും, മണ്ഡലം സമ്മേളനം നടക്കുന്ന കാറളത്തെ പാര്‍ട്ടി കുടുബങ്ങളിലും പതാക ഉയര്‍ത്തി. ജൂലായ് 8,9,10 തിയ്യതികളില്‍ താണിശ്ശേരിയില്‍ വച്ചാണ് സി.പി.ഐ. സമ്മേളനം നടക്കുന്നത്.

Leave a comment

Top