ഞാറ്റുവേല മഹോത്സവം ആറാം ദിനത്തിൽ പുസ്തക ചർച്ചയും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ആറാംദിവസം അരുൺ ഗാന്ധിഗ്രാം രചിച്ച മടിച്ചി എന്ന കവിതാസമാഹാരത്തിന്‍റെ ചർച്ചയും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു. കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജോതിലക്ഷ്മി ഉമാമഹേശ്വരൻ പുസ്തകം പരിചയപ്പെടുത്തി.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഷൈനി പനോക്കിൽ, സിന്റി സ്റ്റാൻലി, ജോസ് മഞ്ഞില എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അരുൺ ഗാന്ധിഗ്രാം മറുപടി പ്രസംഗം നടത്തി. തുടർന്ന് ഉണ്ണികൃഷ്ണൻ കിഴുത്താണി, റഷീദ് കാറളം, പ്രൊ. വി.കെ. ലക്ഷ്മണൻ നായർ എന്നിവർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും രാധാകൃഷ്ണൻ വെട്ടത്ത് നന്ദിയും പറഞ്ഞു.

Leave a comment

Top