ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 1 മുതൽ 8 വരെ

ഇരിങ്ങാലക്കുട: ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ അനുസ്മരണത്തോടനുബന്ധിച്ച് ജൂലൈ 1 മുതൽ 8 വരെ 8 ദിവസങ്ങളിലായി അമ്മന്നൂർ ഗുരുകുലത്തിൽ വിവിധ പരിപാടികൾ അരങ്ങേറും.

നങ്ങ്യർ കൂത്ത്, ശൂർപ്പണഖാങ്കം- ലളിത, സുഭദ്രാധനഞ്‌ജയം അഞ്ചാമങ്കം- സുഭദ്ര, ബാലിവധം- സുഗ്രീവൻ, അശോകവനികാങ്കം- രാവണൻ, മായാസീതാങ്കം- മാരീചൻ, തോരണയുദ്ധം- ശങ്കുകർണ്ണൻ, ബാലചരിതം- സൂത്രധാരൻ തുടങ്ങിയ വിവിധ നിർവ്വഹണങ്ങളും നിർവ്വഹണങ്ങളുടെ വിവിധ സങ്കേതങ്ങളെ കേന്ദ്രീകരിച്ച് 12 പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

അനുസ്മരണ സമ്മേളനം ജൂലൈ 1 വൈകീട്ട് 5 മണിക്കും, നിർവ്വഹണോത്സവം ഉദ്ഘാടനം ജൂലൈ 2 രാവിലെ 9.30നും, ആചാര്യ സ്മൃതി ജൂലൈ 3 രാവിലെ 9.30നും, പ്രഭാഷണങ്ങൾ വൈകീട്ട് 5 മണിക്കും, രാംഗാവതരണങ്ങൾ വൈകീട്ട് 6 മണിക്കും അരങ്ങേറും.

കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് പരിപാടികൾ നേരിട്ട് ആസ്വദിക്കുന്നതിന് എല്ലാ ആസ്വാദകർക്കും ഗുരുകുലത്തിന്റെ രംഗവേദിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ഗുരുകുലത്തിന്റെ ഫേസ്ബുക്ക് ചാനലിലും യൂട്യൂബ് ചാനലിലും ലൈവ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a comment

Top