ശാന്തിനികേതനിൽ പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ ടീമിന്‍റെയും സ്വയം രക്ഷ ട്രെയിനിങ്ങ് ക്ലാസിന്‍റെയും ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സ്വയം രക്ഷ ട്രെയിനിങ്ങ് ക്ലാസ്സിന്‍റെയും, പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ ടീമിന്‍റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട വനിതാ സെൽ ഇൻസ്പെക്ടർ എൽസിയുടെ നേതൃത്വത്തിൽ പിങ്ക് പോലീസിലെ സെൽഫ് ഡിഫൻസ് അംഗങ്ങളായ ഷാജ ,സിന്ധു, ജിജി എന്നിവർ ക്ലാസ് നയിച്ചു.

എസ്.എൻ.ഇ.എസ്. വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ, മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, പി.എസ്. സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. എസ്.എൻ. ഇ.എസ്. പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു സ്വാഗതവും പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ നന്ദിയും പറഞ്ഞു.

Leave a comment

Top