
മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ വായനശാല അങ്കണത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണ പരിപാടി മൂർക്കനാട് സെന്റ്. ആന്റണീസ് യു.പി സ്കൂൾ പ്രധാന അധ്യാപിക റാണി.ടി. ജോൺ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ എം.ബി രാജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മൂർക്കനാട് യു.പി സ്കൂൾ അദ്ധ്യാപിക സിനി ടീച്ചർ ആശംസകൾ നേർന്നു. വായനശാല പ്രസിഡണ്ട് ഇ.സി ആന്റോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി സെക്രട്ടറി ദേവമിത്ര എ.എം സ്വാഗതവും, പ്രസിഡണ്ട് ആരതി മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി.
വായനശാല കമ്മിറ്റിയംഗങ്ങളായ പി.കെ മനുമോഹൻ ,വിഷ്ണു പ്രഭാകരൻ, ലെബ്രറേറിയൻ ലിജി ഭരതൻ , ഗിരീഷ് കെ.സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Leave a comment