ഇരിങ്ങാലക്കുട ലയൺസ് ക്ലബ് : പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഇരിങ്ങാലക്കുട :

പ്രസിഡന്റ് റോയ് ജോസ് ആലുക്കൽ, സെക്രട്ടറി അഡ്വ. മനോജ് ഐബൻ, ട്രഷറർ കെ എൻ സുഭാഷ് എന്നിവർ ജൂൺ 23 വൈകീട്ട് ഏഴു മണിക്ക് ലയൺസ് വെൽഫെയർ സെന്‍റ്റിൽ നടക്കുന്ന സമ്മേളനത്തിൽ സ്ഥാനമേറ്റെടുക്കും. അതോടൊപ്പം പുതിയ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ മുഖ്യാതിഥിയായിരിക്കും.

പത്രസമ്മേളനത്തിൽ ഡോ. ഡെയിൻ ആന്റണി, ബിജു ജോസ്, ഡോക്ടർ ജോൺ പോൾ, അഡ്വക്കേറ്റ് ടി കെ തോമസ്, തോമാച്ചൻ വെള്ളാനിക്കാരൻ, റോയ് ജോസ്, ജോൺ നിധിൻ തോമസ്, അഡ്വ. മനോജ് ഐബൻ, സുഭാഷ് കെ എൻ എന്നിവർ സംബന്ധിച്ചു

Leave a comment

Top