വൃദ്ധയുടെ മേൽ ബസ് തട്ടി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ അപകടം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ ഓട്ടം പൂർത്തിയാക്കിയ ബസ്സ് മുന്നോട്ട് എടുക്കുന്നതിനിടയിൽ വൃദ്ധയുടെ മേൽ തട്ടി അപകടം. കോടാലി സ്വദേശിനി ആസിയാക്കാണ് (70) ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് ശേഷം ഇരിങ്ങാലക്കുട കൊടകര റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസ് ദേഹത്ത് തട്ടി കാലിനു പരിക്കേറ്റത്.

ഈ ബസ്സിൽ തന്നെ യാത്ര ചെയ്തു ബസ്സ്റ്റാൻഡിൽ ഇറങ്ങിയശേഷം അതെ ബസ്സിന്റെ മുന്നിലൂടെ എതിർ ദിശയിലേക്ക് കടക്കുമ്പോളാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടൻ ആസിയായെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റെ മുൻവശത്തെ ടയറിന്‍റെ അരിക്ക് കൊണ്ടാണ് കാലിൽ പരിക്ക് പറ്റിയത്.

Leave a comment

Top