കാട്ടൂര്‍ തെക്കും പാടത്ത് കൊയ്ത്തുത്സവം

കാട്ടൂർ : സമ്പൂര്‍ണ്ണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ തെക്കുംപാടം 200 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിളവെടുപ്പ് നടത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്‍റ് എം കെ കണ്ണന്‍, സെക്രട്ടറി കെ എസ് ശങ്കരന്‍, വൈസ് പ്രസിഡന്‍റ് ബീന രഘു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ലത, മെമ്പര്‍മാരായ ടി കെ രമേഷ്, എം ജെ റാഫി, എ എസ് ഹൈദ്രോസ്, സ്വപ്ന നജിന്‍, കൃഷി
ഓഫീസര്‍ ഭാനു ശാലിനി എസ് എന്നിവർ സംസാരിച്ചു.

Leave a comment

Leave a Reply

Top