പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കൺവെൻഷൻ

മാടായിക്കോണം : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കൺവെൻഷൻ മാടായിക്കോണം പി.കെ.ചാത്തൻമാസ്റ്റർ ഗവ. യു.പി.സ്കൂളിൽ ചേർന്നു. പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു ഉദ്ഘാടനം നിർവഹിച്ചു. ഖാദർ പട്ടേപാടം അദ്ധ്യക്ഷത വഹിച്ചു.

ഡോ. വിനയകുമാർ സംഘടനാരേഖ അവതരിപ്പിച്ചു. രേണു രാമനാഥൻ, ഡോ. കെ.പി. ജോർജ്ജ്, ഡോ. രാജേന്ദ്രൻ, വി.സി പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എൻ.എ കുട്ടി സ്വാഗതവും, ഷെറിൻ അഹമ്മദ് നന്ദിയും പറഞ്ഞു.

Leave a comment

Top