മേക്ക് ഇന്‍ ഇന്ത്യ പദ്ധതി : സി-ഡാക്കും സഹൃദയ എന്‍ജിനീയറിംഗ് കോളേജും ധാരണാ പത്രം ഒപ്പിട്ടു

സി-ഡാക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വേഗ പ്രോസസ്സര്‍ (VEGA Processor) അധിഷ്ഠിതമായ ഡെവലപ്പ്മെന്റ് ബോര്‍ഡുകള്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പ്രൊജക്റ്റുകള്‍ ചെയ്യുന്നതിനായി നല്‍കാന്‍ ധാരണയായി

കല്ലേറ്റുംകര : മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി ഡാക്കും സഹൃദയ എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. സി ഡാക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വേഗ പ്രോസസ്സര്‍ (VEGA Processor) അധിഷ്ഠിതമായ ഡെവലപ്പ്മെന്റ് ബോര്‍ഡുകള്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പ്രൊജക്റ്റുകള്‍ ചെയ്യുന്നതിനായി നല്‍കാന്‍ ധാരണയായി.

ഇതിനോടനുബന്ധിച്ചു സഹൃദയ ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യ ഘട്ട പരിശീലനം നല്‍കി. സഹകരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തിരുവനന്തപുരം സി ഡാക് ക്യാമ്പസ് സന്ദര്‍ശിച്ച് പരിശീലനം നേടുവാനുള്ള അവസരങ്ങള്‍ ഒരുക്കും.

സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറെന്‍സിക്, സൈബര്‍ ലോ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, പവര്‍ ഇലക്ട്രോണിക്സ്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങി നൂതന സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ പരിശീലനങ്ങളും സെമിനാറുകളും നടത്താന്‍ തീരുമാനമായി.

സി ഡാക് സീനിയര്‍ സയന്റിസ്റ്റ് ലിബിന്‍ ടി.ടി, പ്രൊജക്ട്് എന്‍ജിനീയര്‍ പ്രേംജിത് എ. വി , ശുഭദേവ്, സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. വിഷ്ണു രാജന്‍, കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ. സതീഷ് കുമാര്‍, ഡോ. വിജികല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a comment

Top