ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ പദവി അംബാസിഡർ – ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസത്തെ ‘ആദരണീയം’ ചടങ്ങിലാണ് പ്രഖ്യാപനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ പദവി അംബാസിഡറായി സിനിമാ താരം ഇടവേള ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസത്തെ ജനപ്രതിനിധികളെ ആദരിയ്ക്കുന്ന ‘ആദരണീയം’ ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.

തുടർന്ന് മുൻ നഗരസഭ ചെയർമാൻമാരായ അഡ്വ. എ.പി. ജോർജ് , അഡ്വ. ടി.ജെ. തോമാസ് , ഇ എം പ്രസന്നൻ , സി. ഭാനുമതി ടീച്ചർ, ബീവി അബ്ദുൾ കരീം, സോണിയ ഗിരി, ബെൻസി ഡേവിഡ്, മേരിക്കുട്ടി ജോയ്, പൊറത്തിശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ എ.ജെ. ആന്റണി, ചിന്ത ധർമ്മരാജൻ, തങ്കമണി ഗോപിനാഥ് , എം.ബി. രാജു മാസ്റ്റർ എന്നിവരെ ആദരിച്ചു.

യോഗത്തിന് മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെയ്സൺ പാറേയ്ക്കാടൻ സ്വാഗതവും ട്രോഫി കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ വൈസ് ചെയർമാൻ ടി.വി. ചാർളി, അഡ്വ. എ.പി. ജോർജ് , എം.ബി. രാജുമാസ്റ്റർ, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.

10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 4 മണിക്ക് കൃഷി സംബന്ധമായ സെമിനാറുകൾ, 6 മണി മുതൽ കലാപരിപാടികൾ …..

ചടങ്ങിൽ കൗൺസിലർമാർ , ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ , സന്നദ്ധ സംഘടനാ പ്രതിനിധികൾ, സ്ടുടെന്റ്റ് പോലീസ് കേഡറ്റ് വളണ്ടിയർമാർ, ഐ സി ഡി എസ് പ്രതിനിധികൾ, ആശ വർക്കർമാർ , ഹരിത കർമ്മ സേനാംഗങ്ങൾ, ക്ലബ്ബ് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.

Leave a comment

Top