നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ആരോഗ്യ സെമിനാർ നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാറിൻ്റെ ഭാഗമായുള്ള സൌജന്യ മെഡിക്കൽ ക്യാമ്പ്, മരുന്നു വിതരണം, രക്ത ഗ്രൂപ്പ് നിർണ്ണയം എന്നിവ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സഭാ ചെയർമാൻ ഡോ. ഇ. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.സനൽകുമാർ ഉപക്രമ പ്രസംഗം നടത്തി.

കോവിഡാനന്തര കാലത്തെ മാനസികാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സലീഷ് ജോൺ ക്ലാസെടുത്തു. സർക്കാരിൻ്റെ പ്രഥമ വയോസേവന പുരസ്ക്കാരം നേടിയ ഇരിങ്ങാലക്കുട ആർ. ഡി.ഒ എം.എച്ച്.ഹരീഷ്, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ അഖിൽ. വി. മേനോൻ, മദ്രാസ് ഐഐടിയിൽ നിന്ന് മിനറൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ സ്വാതി മേനോൻ, ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ആർ.എൻ.പണിക്കർ എന്നിവരെ സഭ ആദരിച്ചു. പുല്ലൂർ മിഷൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ് ആശംസകൾ നേർന്നു.

അർഹരായ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സഭ വർഷംതോറും നൽകിവരുന്ന അക്ഷരദക്ഷിണ പദ്ധതി പ്രകാരം അഞ്ച് വിദ്യാർത്ഥികൾക്ക് ധനസഹായം വിതരണം ചെയ്തു. അതിൻ്റെ ഭാഗമായി സഭാംഗങ്ങളായ അനിൽ. ജി. നായിക്ക് , പ്രൊഫ. എം.എസ്. വിശ്വനാഥൻ, ഡോ. ഇ.പി. ജനാർദ്ദനൻ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു.

ചടങ്ങിൽ പ്രസന്ന ശശി സ്വാഗതവും പി.കെ.ശിവദാസ് നന്ദിയും പറഞ്ഞു. ഡോ. എ.എം. ഹരീന്ദ്രനാഥൻ, വി. ശിവൻകുട്ടി, പി. രവിശങ്കർ, വി.എ. പങ്കജാക്ഷൻ, സി.കെ. തമ്പി, പ്രൊഫ. സുധീഷ് കുമാർ, സതീഷ് പള്ളിച്ചാടത്ത്, എസ്. ശ്രീകുമാർ, എൻ. നാരായണൻകുട്ടി മാസ്റ്റർ, വത്സൻ സുബ്രഹ്മണ്യൻ, കെ.ഹരി, സുനിത ഹരിദാസ്, ആശാ സുഗതൻ, വിജയ രമേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a comment

Top