വി.കെ മോഹനൻ കാർഷിക സംസ്കൃതി ആളൂർ ക്ലസ്റ്റർ ‘ഞങ്ങളും കൃഷിയിലേക്ക്’ തുടക്കമായി

ആളൂർ : വി കെ മോഹനൻ കാർഷിക സംസ്കൃതി ആളൂർ ക്ലസ്റ്റർ നേതൃത്വത്തിൽ ഒരേക്കർ വരുന്ന കൃഷിഭൂമിയിൽ പച്ചക്കറി കൃഷി ചെയ്തുകൊണ്ട് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആളൂർ ഗ്രാമ പഞ്ചായത്തിലെ വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കാൻ ആയത് അഭിമാനകരമായ നേട്ടം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എം ബി ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഷാജു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം എസ് വിനയൻ, ഷൈനി തിലകൻ, ഡിബിൻ പാപ്പച്ചൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷ ബാബു, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ഷബീർ, ആളൂർ പഞ്ചായത്ത് കൃഷി ഓഫീസർ പി ഒ തോമസ്, വി കെ മോഹനൻ കാർഷിക സംസ്കൃതി മണ്ഡലം കോഡിനേറ്റർ എം കെ ഉണ്ണി, സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി സി അർജുനൻ, ഇ കെ ഗോപിനാഥൻ, പി കെ സദാനന്ദൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കലേഷ് കുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Leave a comment

Top