വഴിയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയായി ശ്രീകൂടൽമാണിക്യം തെക്കേനടയിലെ തെരുവുനായ്ക്കൂട്ടം

കൂടൽമാണിക്യം ഉത്സവങ്ങൾക്ക് ശേഷം തെക്കേനട റോഡിനോട് ചേർന്ന് കൊട്ടിലായ്ക്കൽ പറമ്പിലും രാമഞ്ചിറ തോട്ടിലും പരിസരങ്ങളിലും മാലിന്യങ്ങൾ കൂടുന്നതിന്‍റെ പരിണിതഫലമാണ് യാത്രികരുടെ ജീവനുപോലും ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കൾ

ഇരിങ്ങാലക്കുട: ക്ഷേത്ര ദർശനത്തിനെത്തുന്നവർക്കും വഴിയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയായി ശ്രീകൂടൽമാണിക്യം തെക്കേനടയിലെ തെരുവുനായ്ക്കൂട്ടം. കൂടൽമാണിക്യം ഉത്സവങ്ങൾക്ക് ശേഷം തെക്കേനട റോഡിനോട് ചേർന്ന് കൊട്ടിലായ്ക്കൽ പറമ്പിലും രാമഞ്ചിറ തോട്ടിലും പരിസരങ്ങളിലും മാലിന്യങ്ങൾ കൂടുന്നതിന്‍റെ പരിണിതഫലമാണ് യാത്രികരുടെ ജീവനുപോലും ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കൾ. കൂട്ടമായി നീങ്ങുന്ന ഇവർ പലപ്പോഴും അക്രമകാരികളാകുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

പൊതുവെ വിജനമായ ഈ വഴിയിലൂടെ സ്കൂൾ വിദ്യാർഥികൾ അടക്കം സഞ്ചരിക്കുന്നവർക്ക് നേരെ നായ്ക്കൂട്ടങ്ങളുടെ ആക്രമണമുണ്ടായാൽ കാത്തിരിക്കുന്നത് വലിയ വിപത്താണ്. മാലിന്യക്കൂമ്പാരങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങൾ പ്രതീക്ഷിച്ചാണ് ഈ മേഖലയിൽ നായ്ക്കൂട്ടം അധികരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന കൂടൽമാണിക്യം ദേവസ്വം വക കർമ്മവേദി കെട്ടിടങ്ങളുൾപ്പെടെയുള്ളവയാണ് ഇവയുടെ വിശ്രമകേന്ദ്രങ്ങൾ.

നഗരസഭ ഉൾപ്പെടെയുള്ള അധികൃതർ ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ നൽകണമെന്നാണ് പ്രദേശവാസികളുടെയും യാത്രികരുടെയും ആവശ്യം.

Leave a comment

Top