

കൊരുമ്പിശ്ശേരി : 34-ാമത് കേരള സയൻസ് കോൺഗ്രസ്സിൽ ഫിഷറീസ് & വെറ്ററിനറി സയൻസ് വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് അവാർഡിന് അർഹയായ ആതിരയെ രാഷ്ട്രീയ സ്വയം സേവക സംഘം കൊരുമ്പിശ്ശേരി ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊരുമ്പിശ്ശേരി പോക്കുരുപറമ്പിൽ പ്രഹ്ളാദൻ (ലേറ്റ് ), കാഞ്ചന ദമ്പതികളുടെ മകളാണ് ആതിര.
ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഇരിങ്ങാലക്കുട, കാട്ടൂർ ഉപഖണ്ട് വിസ്താരക് കാളിദാസൻ, ഇരിങ്ങാലക്കുട മണ്ഡലം ബൌദ്ധിക്ക് പ്രമുഖ് വിജയൻ പാറേക്കാട്ട്, ശാഖ കാര്യവാഹ് മണിലാൽ, മുഖ്യ ശിക്ഷക് സായൂജ്, ശിക്ഷക് പ്രണവ്, ന്യൂനപക്ഷ മോർച്ച ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കളിയേങ്കര, പുഷ്ക്കരൻ പോക്കുരുപറമ്പിൽ എന്നിവർ സംബന്ധിച്ചു.
Leave a comment