അമിത ശബ്ദത്തിലുള്ള എയർഹോൺ ഉപയോഗം ഉൾപ്പടെയുള്ള പരിശോധന- ഇരിങ്ങാലക്കുട തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ 42 ബസ്സുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

പെർമിറ്റ്‌ കാലാവധി കഴിഞ്ഞു സർവീസ് നടത്തുന്നു, അമിത ശബ്ദത്തിലുള്ള എയർഹോൺ ഉപയോഗം എന്നി പരാതികളെത്തുടർന്ന് ഇരിങ്ങാലക്കുട തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ 42 ബസ്സുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ പ്രൈവറ്റ് ബസ്സുകൾ പെർമിറ്റ്‌ കാലാവധി കഴിഞ്ഞു സർവീസ് നടത്തുന്നു, അമിത ശബ്ദത്തിലുള്ള എയർഹോൺ ഉപയോഗം എന്നി പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വിവിധ കുറ്റങ്ങളിയായി 42 ബസുകൾക് എതിരായി നടപടികൾ എടുക്കുകയും 140000/- രൂപയോളം പിഴ ചുമത്തുകയും ചെയ്തു.

ആർ.ടി.ഓ ബിജു ജെയിംസ് ന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിനോദ് കുമാറിനെയും അനീഷ്‌ പി വി യുടെയും നേത്രത്യത്തിലാണ് പരിശോധനകൾ നടത്തിയത്.

Leave a comment

Top